NEWS

കിഫ്ബിയെ മറ്റൊരു ലാവ്‌ലിൻ ആക്കാൻ ശ്രമം ,തോമസ് ഐസക്കിന്റെ മറുപടി

കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്നു ധനമന്ത്രി ഡോ .തോമസ് ഐസക്ക് .സി എ ജി അസംബന്ധം പറഞ്ഞാൽ തുറന്നുകാട്ടും .വീണിടത്ത് കിടന്നു ഉരുളുകയാണ് പ്രതിപക്ഷ നേതാവെന്നും തോമസ് ഐസക്ക് പറഞ്ഞു .

ഒരു സി എ ജി റിപ്പോർട്ട് വച്ചാണ് ലാവ്‌ലിൻ കേസിന്റെ തുടക്കം .374 കോടി രൂപ മുടക്കിയതിനു സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടായില്ല എന്നായിരുന്നു സി എ ജി പരാമർശം .ഈ റിപ്പോർട്ട് ചോർത്തിയാണ് 10 വർഷത്തോളം ആറാടിയത് .

പിന്നീട് ഇക്കാര്യം തിരുത്തി സി എ ജി പൂർണ റിപ്പോർട്ട് വച്ചപ്പോഴും പ്രതിപക്ഷ നേതാവ് തിരുത്താൻ തയ്യാറായില്ല .ഇത് കിഫ്ബിയിലും ആവർത്തിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അത് പൊളിഞ്ഞതിന്റെ ജാള്യത ആണ് ഇപ്പോൾ കാണുന്നതെന്നും തോമസ് ഐസക് പറഞ്ഞു .

Back to top button
error: