NEWS

അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാകുന്നു. കെ. മുഹമ്മദ് ഷുഹൈബ് ആണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നത്. നാളെയാകും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് ഷുഹൈബ് മല്‍സരിക്കുന്നത്. സി.പി.എമ്മിന്റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് ഷുഹൈബ് പ്രതികരിച്ചു.

സി.പി.എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.
2019 നവംബര്‍ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് അലന്‍ ഷുൈഹബിനേയും താഹ ഫസലിനേയും അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച ഇരുവരും സെപ്റ്റംബറില്‍ ജയില്‍ മോചിതരായിരുന്നു. പത്ത് മാസത്തിനുശേഷമായിരുന്നു ഇവര്‍ ജയില്‍ മോചിതരായത്.

Back to top button
error: