LIFETRENDING

ഉണ്ണി മുകുന്ദന്റെ “പപ്പ “മോഷന്‍ ടീസർ റിലീസ്

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പപ്പ ” എന്ന പുതിയ ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്.

നവരാത്രി യുണെെറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി-കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ് സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, ഡിസൈൻ-ആനന്ദ്‌ രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.

Back to top button
error: