NEWS

തക്കാളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. രേഖകളില്ലാതെ കടത്തിയ
ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്.

ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ അറസ്റ്റ് ചെയ്തു.

35 പെട്ടികളിലായിട്ടാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് വച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: