LIFETRENDING

ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്റര്‍ ടീസര്‍


ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ടീസര്‍ പുറത്ത് വിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ വിജയിയിക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായി തമിഴ്‌നടന്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്.


ചിത്രത്തിന്റേതായി പുറത്ത് വന്നിരുന്ന ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷം ചിത്രം തീയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. അനിരുദ്ധാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയത്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടീസര്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുവെന്നും ചിത്രം തീയേറ്ററില്‍ വന്‍ വിജയമായിരിക്കുമെന്നുമാണ് ആരാധകരുടെയും പ്രേക്ഷകരുടെയും പക്ഷത്ത് നിന്നുള്ള പ്രതികരണം.

Back to top button
error: