NEWSTRENDING

ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

നിയമസഭയില്‍ അവതരിപ്പിക്കാത്ത സിഎജി റിപ്പോര്‍ട്ടിന്റെ കരട് രൂപം ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിച്ചുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടെത് ശക്തമായ ചട്ടലംഘനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോര്‍ട്ട് വിവരങ്ങള്‍ പത്രസമ്മേളനത്തിലൂടെ പുറത്തറിയിക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ നിയമമൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ നേതൃത്വം പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്ത് വിട്ട ധനകാര്യമന്ത്രിക്ക് നിയമസഭയുടെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം നിയമസഭ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ്. ഇത് വ്യക്തമായി ഭരണഘടനയില്‍ പറയുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ കണക്ക് ഗവര്‍ണര്‍ക്ക് മുന്‍പിലാണ് സിഎജി സമര്‍പ്പിക്കേണ്ടത്. ഗവര്‍ണര്‍ ഇത് സഭയില്‍ വെക്കും. ഗവര്‍ണര്‍ക്ക് വേണ്ടി ധനകാര്യമന്ത്രി വെക്കും. ഭരണഘടനാപരമായി ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ട മന്ത്രിയാണ് അത് ചോര്‍ത്തി പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. 2013 ലെ സര്‍ക്കുലറില്‍ റിപ്പോര്‍ട്ട് സംരക്ഷിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ വേതാവ് ചൂണ്ടിക്കാട്ടി

Back to top button
error: