NEWS

8 സെക്കന്റില്‍ ലക്ഷ്യം ഭേദിക്കുന്ന പുതിയ മിസൈലുമായി വ്യോമ മന്ത്രാലയം

വ്യോമസുരക്ഷ ശക്തമാക്കാന്‍ പുതിയ മിസൈലുമായി വ്യോമ മന്ത്രാലയം. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍
ഇന്ത്യന്‍ വ്യോമന്ത്രാലയം വിജയകരമായി പരീക്ഷിച്ചു. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് എയര്‍ മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഒഡിഷയിലെ ബലസോറ തീരത്ത് വെച്ചാണ് പരീക്ഷണം നടത്തിയത്. 8 സെക്കന്റില്‍ 25 മുതല്‍ 30 കിലോ മീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈലുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് വേഗം കൊണ്ടു പോവാം എന്നതും പ്രത്യേകതയാണ്. മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രിയും മറ്റ് ഉയര്‍്‌ന ഉദ്യോഗസ്ഥരുൂം അഭിനന്ദിച്ചു

Back to top button
error: