NEWSTRENDING

ചൈനയ്ക്ക് ട്രംപ്പിന്റെ പണി

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പരാജയമേറ്റെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴും ഡോണാള്‍ഡ് ട്രംപ്പിന്റെ ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിഞ്ചു പോലും കുറവ് വന്നിട്ടില്ല. ട്രംപിന്റെ പുതിയ ഉത്തരവില്‍ ചൈനീസ് സൈന്യത്തിന് സഹായകരമാകുന്ന എല്ലാ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പിനികളില്‍ മുതല്‍ മുടക്കുന്നതിന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. 31 ചൈനീസ് കമ്പിനികളെ നോട്ടമിട്ടാണ് ട്രംപിന്റെ പുതിയ നടപടി. ചൈന ടെലികോം, ചൈന മൊബൈല്‍, പ്രമുഖ വീഡിയോ നിരീക്ഷണ ഉപകരണ നിര്‍മ്മാതാക്കളായ ഹിക്ക്‌വിഷന്‍, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വാവോയ് എന്നി കമ്പിനികള്‍ക്കും ഉത്തരവ് ബാധകമാണ്.

അമേരിക്കന്‍ പൗരന്മാര്‍ ഇത്തരം കമ്പിനികളില്‍ ഉടമസ്ഥാവകാശം നേടുകയോ മറ്റൊരു തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ പാടിലെന്നോ ഉത്തരവില്‍ പറയുന്നു. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പിനികളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ 2021 നവംബര്‍ വരെയാണ് ഉത്തരവില്‍ അവധി നല്‍കിയിരിക്കുന്നത്. ഉത്തരവ് പുറത്ത് വന്നതോടെ പട്ടികയിലെ കമ്പിനികളുടെ ചൈനീസ് ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.

Back to top button
error: