LIFENEWSTRENDING

നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയോട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസില്‍ ഒരുപാട് പേരെ ചോദ്യം ചെയ്യുകയും സഹപ്രവര്‍ത്തകരായ പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനോട് മൊഴി മാറ്റിപ്പറയണം എന്നാവശ്യപ്പെട്ട് എം.എല്‍.എ യുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബന്ധപ്പെട്ടു എന്നുള്ളതാണ്.

വിപിന്‍ ലാലിന്റെ നാട്ടിലെത്തി വക്കീലിന്റെ ഗുമസ്തനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ മൊഴിമാറ്റി പറയണം എന്നാവശ്യപ്പെത്. പിന്നീട് നിരന്തരം കത്തുകളിലൂടെയും ഇതേ ആവശ്യവുമായി ആളുകള്‍ എത്തിയിരുന്നുവെന്നും വിപിന്‍ലാല്‍ പറയുന്നു. സമ്മര്‍ദ്ദം തുടര്‍ന്നപ്പോഴാണ് സെപ്റ്റംബര്‍ 26 ന് വിപിന്‍ ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലോഡ്ജിലെയും ഇയാള്‍ വന്ന സ്വര്‍ണക്കടയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇയാള്‍ എം.എല്‍.എ യുടെ പി.എ ആണെന്ന് തിരിച്ചറിഞ്ഞത്.

Back to top button
error: