NEWS

എതിർപ്പുകൾ അവഗണിച്ച് വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് യുഡിഎഫ്

വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് യുഡിഎഫിന്റെ പച്ചക്കൊടി .തെരഞ്ഞെടുപ്പിന്റെ മൂര്ധന്യാവസ്ഥയിൽ സമസ്തയുടെയും ലീഗ് അനുകൂല യുവജന സംഘടനകളുടെയും എതിർപ്പ് ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത് .

സഖ്യമല്ല നീക്കുപോക്കാണ് എന്നാണ് യുഡിഎഫ് വിശദീകരണം .മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ ഏതൊക്കെ വാർഡുകൾ ഏതൊക്കെ പാർട്ടിയ്ക്ക് എന്ന് നിശ്ചയിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി എന്നാണ് സൂചന .തെരഞ്ഞെടുപ്പ് ജയസാധ്യത മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത് .

വർഗീയ കൂട്ടുകെട്ട് എന്നാണ് എൽഡിഎഫ് ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത് ,എന്നാൽ 2015 ൽ എൽഡിഎഫും വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാവും യുഡിഎഫിന്റെ പ്രതിരോധം .

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ല വ്യക്തിപരമാണ് കാര്യങ്ങൾ എന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുക .അതേസമയം ഇ കെ ,എ പി വിഭാഗങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല .

Back to top button
error: