NEWS

ബീഹാർ മുഖ്യമന്ത്രി ആരെന്നു തീരുമാനിച്ചിട്ടില്ല ,എൻ ഡി എ ജയത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ നിതീഷ് കുമാർ

ബിഹാറിൽ ആരെ മുഖ്യമന്ത്രി ആക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ .തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ആദ്യ വാർത്താസമ്മളനത്തിലാണ് പ്രതികരണം .

മുഖ്യമന്ത്രിയെ എൻ ഡി എ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല എന്നും നിതീഷ് കുമാർ വ്യക്തമാക്കി .ജെ ഡി യു തെരഞ്ഞെടുപ്പ് ഫലം പഠിച്ചുകൊണ്ടിരിക്കുക ആണെന്നും നിതീഷ് പറഞ്ഞു .

ചിരാഗ് പസ്വാനെതിരെ നിതീഷ്‌കുമാർ ആഞ്ഞടിച്ചു .ജെ ഡി യുവിനെ തോൽപ്പിക്കാൻ ആണ് 137 സീറ്റിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയതെന്നും നിതീഷ് കുമാർ വിമർശിച്ചു .

Back to top button
error: