LIFENEWS

കേന്ദ്ര ഏജൻസിയുടെ പിന്നാലെ വിജിലൻസും ,സ്വപ്നയുടെ പണം ലൈഫ് മിഷൻ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നു

സ്വപ്ന സുരേഷിന്റെ ലോക്കറിലെ പണം 1 .05 കോടി രൂപ ലൈഫ് പദ്ധതിയിലെ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ .ഇ ഡിയുടെ കണ്ടെത്തൽ ശരിവെക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തലും .

2019 ഓഗസ്റ്റ് 12 നു കാവടിയാറിൽ വച്ചാണ് യുണിറ്റാക് ഉടമ കോൺസുലേറ്റ് ഉദ്യോഗസ്ഥനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി ഷൗക്രിക്ക് ലൈഫ് മിഷൻ കമ്മീഷൻ തുക ആയ 3 .8 കോടി രൂപ കൈമാറുന്നത് .ഒന്നര കോടി ഇന്ത്യൻ രൂപയും ബാക്കി ഡോളറുമായാണ് തുക കൈമാറുന്നത് .

4 ദിവസം പണം സൂക്ഷിച്ച ഖാലിദ് പിന്നീട് സ്വപ്നയേയും സരിത്തിനെയും അറിയിച്ചു .അഞ്ചാം തിയ്യതി രാത്രി സ്വപ്നയും സരിത്തും ഖാലിദിന്റെ വീട്ടിലെത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്തു .ആറാം തിയ്യതി ഉച്ചയ്ക്ക് എസ് ബി ഐ ലോക്കറിൽ സ്വപ്ന 64 ലക്ഷം രൂപ വെച്ചു .നോട്ടുകൾ പൂർണമായി ലോക്കറിൽ കൊള്ളാത്തതിനാൽ അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ പോയി ലോക്കറിൽ 36 .5 ലക്ഷം രൂപ വെച്ചു .

പണമിടപാട് ശിവശങ്കറിന്‌ അറിയാമായിരുന്നുവെന്നും കമ്മീഷൻ ലഭിക്കുന്നതിന് ശിവശങ്കർ എല്ലാ വിധ സഹായവും ചെയ്തുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട് .എന്നാൽ കമ്മീഷൻ തുക അദ്ദേഹത്തിനുള്ളതാണ് എന്ന് നേരിട്ട് പറഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു .

Back to top button
error: