LIFENEWS

ബീഹാറിന്റെ പാഠം ,സിപിഐഎംഎല്ലിന് സിപിഐഎമ്മിനോട് പറയാൻ ഉള്ളത്

https://youtu.be/X3OEjxNhm60

ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി സിപിഐഎംഎൽ .പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വിധേയമായി പ്രവർത്തിച്ചാൽ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ മരണമണിയെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ .

ബീഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏറെ വാർത്താപ്രാധാന്യം നേടിയ പാർട്ടിയാണ് സിപിഐഎംഎൽ .ബീഹാർ വിജയത്തെ കുറിച്ചും ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ദിപാങ്കർവിവരിക്കുന്നു .

തെരഞ്ഞെടുപ്പ് ദൗർബല്യങ്ങളുടെ പേരിൽ ഇടതുപക്ഷത്തെ എഴുതിത്തള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ ശൈലിയാണ് .ബിഹാറിലെ ഇടതുവിജയം രണ്ടു കാര്യങ്ങളെ കാണിക്കുന്നു .ഒന്ന് നിരന്തരം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത .രണ്ട് കാര്യങ്ങൾ അചഞ്ചലമായി പറയാനുള്ള രാഷ്ട്രീയ ചങ്കൂറ്റം .

ബിഹാറിൽ സഖ്യം ഇടതുപക്ഷത്തിന് മാത്രമല്ല മഹാസഖ്യത്തിലെ മറ്റു അംഗങ്ങൾക്കാകെ ഗുണകരമായി .ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു മുന്നണി ഉണ്ടാക്കാമെന്ന് മഹാസഖ്യം കാണിച്ചു തന്നു .സഖ്യമുണ്ടാക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച പ്രധാന കാര്യം ബിജെപി വിരുദ്ധ വോട്ടുകൾ ചിതറരുത് എന്നത് തന്നെയാണ് .

കോൺഗ്രസിന്റെ പ്രകടനം മോശമായതാണ് മഹാസഖ്യത്തെ പുറകോട്ടടിപ്പിച്ചത് .70 സീറ്റിൽ മത്സരിക്കാനുള്ള കരുത്ത് പാർട്ടിക്കില്ല എന്നത് മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല .കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ 40 സീറ്റുകളിൽ ആണ് കോൺഗ്രസ് മത്സരിച്ചിരുന്നതെങ്കിൽ ആ പാർട്ടിയ്ക്ക് കൂടുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കഴിയുമായിരുന്നു .ആർജെഡിയും ഇടതുപക്ഷവും 10 വീതം സീറ്റുകൾ കൂടുതൽ മത്സരിച്ചിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു .അത് കോൺഗ്രസിനും മഹാസഖ്യത്തിനും ഗുണകരമാകുമായിരുന്നു .

ബീഹാർ തെരഞ്ഞെടുപ്പ് ബംഗാളിൽ ഇടതുപക്ഷത്തിന് പ്രചോദനം ആകും എന്നതിൽ തർക്കമില്ല .കാരണം ബിഹാറിലേതിനേക്കാൾ ശക്തി ഇടതുപക്ഷത്തിന് ബംഗാളിൽ ഉണ്ട് .ബിഹാറിൽ നല്ല പ്രകടനം നടത്താമെങ്കിൽ ഇടതുപക്ഷത്തിന് ബംഗാളിലും മെച്ചപ്പെട്ട പ്രകടനം നടത്താം .ജനങ്ങളോടൊത്ത് പ്രവർത്തിച്ചാണ് ബിഹാറിൽ ഇടതുപക്ഷം മെച്ചപ്പെട്ട വോട്ട് വിഹിതം നേടിയത് .

ബംഗാളിൽ പൊതു ശത്രു ബിജെപി തന്നെയാണ് .തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്നു എന്നത് കൊണ്ട് ബിജെപിക്കെതിരെയുള്ള പോരാട്ടത്തെ വിലകുറച്ച് കാണുന്നില്ല .ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ ആവുന്നതെല്ലാം ഇടതുകക്ഷികൾ ചെയ്യും .

ബംഗാളിൽ ഇടത് സഖ്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് മറച്ചുവെക്കുന്നില്ല .ബിജെപിയുടെ ഭീഷണിയെ കുറിച്ച് സിപിഐഎം അടക്കമുള്ള പാർട്ടികൾക്ക് കൃത്യമായ ബോധ്യം ബംഗാളിൽ ഉണ്ടോ എന്നത് സംശയമാണ് .ബംഗാളിൽ ബിജെപി വളരുന്നത് ഇടതുവോട്ടുകൾ ചോർത്തിയാണ് .ബംഗാളിൽ ഇടതുപാർട്ടികൾക്ക്മേൽ ആധിപത്യം സ്ഥാപിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് .മറ്റു ഇടതുപാർട്ടികൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല .ബംഗാളിൽ തങ്ങളുടെ ശക്തിയിൽ ഊന്നാൻ ആണ് ഇടതുപക്ഷം ശ്രമിക്കേണ്ടത് .കോൺഗ്രസുമായുള്ള നീണ്ട കാലത്തെ ബന്ധം ഇടതുപക്ഷത്തിന് ഗുണകരമല്ല .

ബംഗാളിൽ കോൺഗസുമായി സഖ്യം വേണ്ട എന്നല്ല .എന്നാൽ വല്യേട്ടൻ ചമയാൻ കോൺഗ്രസിനെ അനുവദിക്കരുത് .അങ്ങിനെ ചെയ്താൽ അത് ആത്മഹത്യാപരമാണ് .ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽ ആണ് ജയിച്ചത് എന്ന ഓർമ വേണം .

കോൺഗ്രസ് യാഥാർഥ്യ ബോധത്തോടെ വേണം കാര്യങ്ങളെ സമീപിക്കാൻ .ഉത്തർപ്രദേശിൽ കോൺഗ്രസ് അക്രമണ മൂഡിൽ ആണ് .എന്നാൽ ആ മൂർച്ച മറ്റുപല സംസ്ഥാനങ്ങളിലും കാണുന്നില്ല .സോഷ്യൽ മീഡിയ പ്രചാരണത്തിനൊപ്പം ജനങ്ങളോടോത്തുള്ള പ്രവർത്തനവും നടത്തിയാൽ മാത്രമേ വിജയിക്കാൻ ആവൂ .തീർച്ചയായും 30 % എന്ന കോൺഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് ആണ് മഹാസഖ്യത്തെ ബിഹാറിൽ അധികാരത്തിൽ നിന്ന് അകറ്റിനിർത്തിയത് –

Back to top button
error: