NEWS

യുപിയിൽ കോൺഗ്രസിന് പുത്തൻ പ്രതീക്ഷ ,ഉപതെരഞ്ഞെടുപ്പിൽ നിർണായക നേട്ടം

ത്തർപ്രദേശിൽ പ്രിയങ്ക മാജിക്ക് ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാവുകയാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം .തകർന്നടിഞ്ഞ പാർട്ടി സംവിധാനം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ ആണെന്നതിന്റെ തെളിവായി കോൺഗ്രസ് വൃത്തങ്ങൾ ഇതിനെ കാണുന്നു .

7 ഇടത്താണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത് .ഒരു സീറ്റും നേടാൻ ആയില്ലെങ്കിലും രണ്ടിടത്ത് എസ് പിയെയും ബി എസ് പിയെയും മറികടന്ന് കോൺഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താനായി .

“വലിയ തോതിലുള്ള വോട്ട് മറിഞ്ഞുവെന്ന് അവകാശപ്പെടുന്നില്ല .എന്നാൽ നിർണായകമായ വ്യത്യാസം വോട്ടിങ് പാറ്റേണിൽ വന്നിട്ടുണ്ട് .അത് കോൺഗ്രസിനുള്ള ശുഭ സൂചനയാണ് .”കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു .

2017 ലെ തെരഞ്ഞെടുപ്പിൽ ഘട്ടമ്പൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു .ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തി .ബാംഗമാരുവിൽ എസ് പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു 2017 ൽ .ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച് രണ്ടാം സ്ഥാനം നേടി കോൺഗ്രസ് .

തെരഞ്ഞെടുപ്പ് നടന്ന 7 ൽ ആറും പിടിച്ചത് ബിജെപിയാണ് .സമാജ്‌വാദി പാർട്ടിയ്ക്ക് ഒരു സീറ്റ് ലഭിച്ചു .ഉത്തർപ്രദേശിലെ ക്രമസമാധാന നില തന്നെയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രചാരണ വിഷയം ആക്കിയത് .കോൺഗ്രസിന്റെ പ്രചാരണം ഒരുപരിധി വരെ പാർട്ടിയെ സഹായിച്ചുവെന്നാണ് രണ്ട് മണ്ഡലങ്ങളിലെ ഫലം സൂചിപ്പിക്കുന്നത് .

ഹത്രാസ് അടക്കമുള്ള വിഷയങ്ങളിൽ പ്രിയങ്ക ഗാന്ധി കൈക്കൊണ്ട നിലപാടുകൾ വോട്ടർമാരിൽ ചലനം ഉണ്ടാക്കിയെന്ന് കോൺഗ്രസ് കരുതുന്നു .ജയിച്ച 6 മണ്ഡലങ്ങളിൽ നാലിലും ബിജെപിയ്ക്ക് വോട്ട് വിഹിതം കുറഞ്ഞതും കോൺഗ്രസ് ശുഭസൂചന ആയി കരുതുന്നു .

Back to top button
error: