NEWS

സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ല; ശ്രീറാമിനോട് അന്വേഷണ സംഘം

തിരുവനന്തപുരം: സിറാജ് പ്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരണപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വഷണ സംഘം.

ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നല്‍കണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്.

തൊണ്ടിമുതലായാണ് രേഖയായി സമര്‍പ്പിക്കേണ്ട ഡിവിആര്‍ കോടതിയില്‍ നല്‍കിയത.് ഇതോടെ ഡിവിആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമെടുക്കും.

2019 ആഗസ്റ്റ് 3 നാണ് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെടുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കെ.എം.ബഷീര്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

Back to top button
error: