NEWS

ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി ഇന്ന് അനച്ഛാദനം ചെയ്യും

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ വിവേകാനന്ദപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്
അനച്ഛാദനം ചെയ്യും.

ഇന്ന് വൈകുന്നോരം ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതും ചിന്തകള്‍ പങ്കുവെയ്ക്കാനാകുന്നതും സന്തോഷകരമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും മികച്ച ചിന്തകരിലും ആത്മീയ നേതാക്കളിലൊരാളായ സ്വാമി വിവേകാനന്ദന് ജന്മം നല്‍കിയത് ഇന്ത്യയുടെ അഭിമാനമാണെന്ന് ജെഎന്‍യു വൈസ് ചാന്‍സിലര്‍ പറഞ്ഞു.

Back to top button
error: