NEWS

വിദേശ ധന സഹായത്തിനു സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണം

വിദേശ ധന സഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് സർക്കാർ നിയന്ത്രണം .ചുരുങ്ങിയത് മൂന്നു വർഷമായി പ്രവർത്തിക്കുന്നതും ഇതിനകം 15 ലക്ഷത്തോളം രൂപ ചെലവഴിച്ചതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ സഹായം സ്വീകരിക്കാൻ ആവൂ .വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നവർ വിദേശ സംഭാവന എത്രയാണെന്നും അത് എന്തിനു വേണ്ടിയുള്ളതാണെന്നുമുള്ള രേഖ സംഭാവന നല്കുന്നവരിൽ നിന്ന് വാങ്ങണം .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത് .

മുൻ‌കൂർ അനുമതി വാങ്ങുന്ന വ്യക്തിക്കോ സംഘടനയ്‌ക്കോ വിദേശ ധന സഹായം സ്വീകരിക്കുന്നതിന് എഫ് സി ആർ എ അക്കൗണ്ട് ഉണ്ടായിരിക്കണം .വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ നൽകുന്ന സംഘടനയുടെ ഭാഗമാകരുത് .സന്നദ്ധ സംഘടനയുടെ 75 % ഓഫീസ് ഭാരവാഹികളോ ഭരണ സമിതി അംഗങ്ങളോ വിദേശ സഹായം നൽകുന്ന സംഘടനയുടെ ഭാരവാഹികളോ അംഗങ്ങളോ ആകരുത് .

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുവാൻ പാടില്ല .

Back to top button
error: