LIFENEWS

കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികൾ ,മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ട് പേരെ കൂടി ചോദ്യം ചെയ്യും

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ടുപേരെ കൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് സൂചന .കോവിഡ് ബാധിച്ച് സി എം രവീന്ദ്രൻ ചികിത്സയിലാണ് .കോവിഡ് മുക്തനായതിന് ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യും .ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേരെ കൂടി ചോദ്യം ചെയ്യുക .ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന .കള്ളക്കടത്ത് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് അറിയാമെന്നാണ് ഇ ഡി കരുതുന്നത് .

കമീഷൻ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതികളുടെ കരാറുകൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ഇ ഡി കരുതുന്നത് .26 പദ്ധതികളുടെ കരാറുകൾ രണ്ടു കമ്പനികൾക്ക് മാത്രമാണ് ലഭിച്ചത് എന്നാണ് .കണ്ടെത്തൽ ടെൻഡർ വിവരങ്ങൾ ഈ കമ്പനികൾക്ക് ശിവശങ്കർ ഉൾപ്പെടെ ഉള്ളവർ നൽകിയെന്നാണ് സംശയം .

ലൈഫ് മിഷൻ ഫയലുകളിൽ കൃത്രിമം നടന്നോ എന്നും പരിശോധിക്കുന്നുണ്ട് .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഇ ഡി കരുതുന്നത് .സ്വപ്നയുടെ വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ .

Back to top button
error: