പ്രചാരണത്തിനിടെ സ്ഥാനാർത്ഥി മരം വീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ മരം വീണ് സ്ഥാനാർത്ഥി മരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ഗിരിജകുമാരിയാണ് മരിച്ചത്.

വോട്ട് അഭ്യർത്ഥിച്ച് ജനങ്ങളെ കാണുന്നതിനിടയിൽ മുറിച്ചുകൊണ്ടിരുന്ന ആഞ്ഞലിമരത്തിന്റെ ശിഖരങ്ങള്‍ കയറില്‍ കെട്ടിയിറക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിയുടെ ദേഹത്ത് വീഴുകയായിരുന്നു.

രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തലയ്ക്കു പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരോട് പഞ്ചായത്തിലെ ഉച്ചകടവാര്‍ഡിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു ഗിരിജ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version