NEWS

വീണ്ടും അങ്ങാടി

കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയമായിരുന്നു ‘ അങ്ങാടി ‘ എന്ന സിനിമ . നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം.

ഐ. വി. ശശി എന്ന സംവിധായകൻ്റെ സൃഷ്ടിയിൽ ദൃശ്യ വിസ്മയമായി ജന്മം കൊണ്ട , കയ്യടിച്ച് കേരളീയർ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച ‘ അങ്ങാടി ‘ , നവംബർ 16 മുതൽ ‘ എസ് ക്യുബ് ഫിലിംസ് ‘ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.പഴയ മലയാള പടത്തിനു ആദ്യമായി ഒരു മൂവി ട്രെയിലർ അവതരിപ്പിക്കുന്നത് എന്ന സവിശഷതയും’അങ്ങാടി ‘ സ്വന്തമാക്കുന്നു.

Back to top button
error: