LIFETRENDING

‘രുദ്രതാണ്ഡവ’വുമായി നവാഗതന്‍; ടീസര്‍ പുറത്ത്‌

നിരവധി ഹ്രസ്വചിത്രങ്ങള്‍ സമ്മാനിച്ച നവാഗതനായ സൈബിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രുദ്രതാണ്ഡവം. കോവിഡ് പ്രോട്ടാക്കോളോടെ ചിത്രീകരിച്ച സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു.തിരക്കഥയും സൈബിന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ആക്ഷന്‍ റിവഞ്ച് ചിത്രമായ രുദ്രതാണ്ഡവത്തില്‍ ഒരു പെണ്‍കുട്ടിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. യൂട്യൂബറായ ആതിര മുരളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആതിരയെ കൂടാതെ നിരവധി പുതുമുഖകള്‍ ഒന്നിക്കുന്ന ഈ ചിത്രം തികച്ചും ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും.

എല്‍.ജെ.എം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണമായും കോട്ടയത്താണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്
രാഹുല്‍ ഏറ്റുമാനൂരും അഭയന്‍ ചെങ്ങളവുമാണ്, സംഗീതം അഭയന്‍, ലിറിക്‌സ് അപര്‍ണ ബെന്നി, കണ്ണൂര്‍, അഭയന്‍, രാഹുല്‍, സച്ചു എന്നിവരാണ് ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്.

ഫെബ്രുവരി14, ഭയം, ലൈഫ്, ആദി വെബ്‌സീരിസ്,അമ്മ, ദൗത്യം എന്നിവയാണ് സൈബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങള്‍.

Back to top button
error: