ഐപിഎല്ലിൽ അഞ്ചാം കിരീടവുമായി മുംബൈ

ആവേശകരമല്ലാത്ത കാലാശ പോരാട്ടത്തിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തോല്പിച്ച് മുംബൈയ്ക്ക് അഞ്ചാം കിരീടം .ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അവസാന നിമിഷം വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും മുംബൈ അനായാസേന വിജയം കരസ്ഥമാക്കി .

2013 മുതൽ ഇടവിട്ടിടവിട്ട് മുംബൈ കിരീട ജേതാക്കൾ ആണ് .എന്നാൽ ഇത്തവണ ആ പതിവ് തിരുത്തിയാണ് മുംബൈ കിരീടം നിലനിർത്തിയത് .ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് മുംബൈ .

ഫോമിലേക്ക് തിരിച്ചെത്തിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറി ആണ് മുംബൈയ്ക്ക് അനായാസ ജയം സാധ്യമാക്കിയത് .51 പന്തിൽ 4 ഫോറും 4 സിക്‌സും അടക്കം ഓപ്പണർ ആയെത്തിയ രോഹിത് 68 റണ്സെടുത്തു .12 പന്തിൽ 20 റൺസ് നേടിയ ക്വിന്റൻ ഡീക്കോക്ക് ,20 പന്തിൽ 19 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരും മുംബൈയ്ക്ക് സംഭാവനകൾ നൽകി .

പതിമൂന്നാം സീസണിലെ കന്നി അർദ്ധ സെഞ്ചുറിയുമായി ഋഷഭ് പന്തും അർദ്ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ചേർന്നാണ് ഡൽഹിയ്ക്ക് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version