NEWS

ബിഹാറിൽ നേട്ടമുണ്ടാക്കി ഇടതുപാർട്ടികൾ ,മത്സരിച്ച 29 ൽ 18 ലും ലീഡ്

ബിഹാറിൽ ഇടതുരാഷ്ട്രീയത്തിന്റെ ഉയർത്തെഴുന്നേൽപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് നിർണായക കുതിപ്പ് .ബംഗാളിലും കേരളത്തിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് ബീഹാർ ഫലം ആവേശമാകും .

29 സീറ്റിലാണ് മഹാസഖ്യത്തിന്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിച്ചത് .ഇതിൽ 18 ഇടങ്ങളിലും കൃത്യമായ ലീഡ് നേടാൻ ഇടതുപാർട്ടികൾക്ക് കഴിഞ്ഞു .

സിപിഐഎംഎൽ ,സിപിഐഎം ,സിപിഐ എന്നീ പാർട്ടികളാണ് ആർ ജെ ഡി – കോൺഗ്രസ്സ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത് .19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ 12 ഇടത്തും 4 സീറ്റിൽ മത്സരിച്ച സിപഐഐഎം 3 ഇടത്തും 6 സീറ്റിൽ മത്സരിച്ച സിപിഐ 3 ഇടത്തും മുന്നിലാണ് .

സിപിഐഎമ്മും സിപിഐയും ആർ ജെ ഡിയുമായി മുമ്പും സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും സിപിഐഎംഎൽ ആദ്യമായാണ് സഖ്യത്തിന് മുതിരുന്നത് .2015 ൽ സിപിഐഎംഎല്ലിന് 3 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത് .സിപിഐയ്ക്കും സിപിഐഎമ്മിനും അക്കൗണ്ട് തുറക്കാനുമായില്ല .ഈ പശ്ചാത്തലത്തിൽ ഇത്തവണത്തെ ജയം വലിയ നേട്ടമാണ് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker