NEWS

ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ്

കൊച്ചി: മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ കസ്റ്റംസ് . വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

അതേസമയം, ഈ രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.

Back to top button
error: