NEWS

വാട്‌സാപ്പ് ഇനി ഇ- കൊമേഴ്‌സ് മേഖലയിലേക്കും

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്‌സാപ്പ്. ഓരോ തവണയും പലതരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സാപ്പ് കമ്പനി നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്താനായി വാട്‌സാപ്പ് പേ വന്നതിനുപിന്നാലെ ഇപ്പോഴിതാ വാട്‌സാപ്പ് ഇ കൊമേഴ്‌സ് മേഖലയിലേക്കും ചുവട് വെയ്ക്കുന്നു.

ബിസിനസ് പേരിന് അടുത്തായി സ്റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്‍പ്പനയ്ക്കുളള സാധനങ്ങളുടെയും നല്‍കുന്ന സോവനങ്ങളുടെയും വിവരങ്ങള്‍ അരിയാനും ഇതിലൂടെ സാധിക്കുന്നു.

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനു ംഅവസരമുണ്ട്. അതേസമയം, ഈ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു.

Back to top button
error: