NEWS

ശിങ്കാരിമേള സംഘത്തിന്റെ വണ്ടി എന്ന വ്യാജേന സ്പിരിറ്റ് കടത്താന്‍ ശ്രമം

ആലപ്പുഴ: ശിങ്കാരിമേള സംഘത്തിന്റെ വണ്ടി എന്ന വ്യാജേന സ്പിരിറ്റ് കടത്താന്‍ ശ്രമം. ദേശീയ പാതയിലൂടെ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചു. ചേര്‍ത്തല റെയില്‍ വേസ്റ്റേഷന് സമീപത്തുവെച്ചാണ് പിടിച്ചത്. വണ്ടിയില്‍ നിന്ന് 35 ലിറ്ററിന്റെ 50 കന്നാസുകള്‍ കണ്ടെടുത്തി. അതേസമയം, പ്രതികള്‍ രക്ഷപ്പെട്ടു.

ശിങ്കാരിമേളത്തിന്റെ വാഹനമെന്ന് തോന്നിക്കാന്‍ വണ്ടിയുടെ മുകളില്‍ ചെണ്ടകള്‍ അടുക്കിവെച്ചിരുന്നു.

എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോയ വണ്ടി എന്തോ ആവശ്യത്തിന് നിര്‍ത്തിയിട്ടപ്പോള്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു.

Back to top button
error: