ഇത് ഫെയ്ക്കാണ്; അല്ലിയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രം അക്കൗണ്ടിനെക്കുറിച്ച് തുറന്നടിച്ച് പൃഥ്വിരാജും സുപ്രിയയും

കള്‍ അലംകൃതയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ പ്രതികരിച്ച് നടന്‍ പൃഥ്വിരാജും സുപ്രിയയും രംഗത്ത്.

അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ പ്രചരിക്കുന്നത്. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് പൃഥ്വിയും സുപ്രിയയും ആണെന്നും ബയോയില്‍ കൊടുത്തിരിക്കുന്നു. ഇതിനോടകം തന്നെ 934 പേരാണ് പ്രൊഫൈല്‍ ഫോളോ ചെയ്തത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഒരു ആറുവയസ്സുകാരി മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യകത കാണുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോ?ഗം വേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനമെടുക്കാമ. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത് ‘ പൃഥ്വിയും സുപ്രിയയും കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ അപൂര്‍വ്വമായെ പൃഥ്വിയും സുപ്രിയയും മകളുടെ ചിത്രം പങ്കുവെയ്ക്കാറുളളൂ. അതില്‍ പകുതിയും അല്ലിയുടെ മുഖം കാണാതിരിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version