NEWS

മൈക്രോമാക്‌സ് ഇന്‍ 1 ബി ഇന്ന് പ്രീ-ബുക്കിംഗ് ആരംഭിക്കും

മൈക്രോമാക്‌സ് ഇന്‍ 1 ബി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രീ-ബുക്കിംഗ് ആരംഭിക്കും. രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ വരുന്നു. മൈക്രോമാക്‌സ് ഇന്‍ 1 ബി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില വരുന്നത്.

ഡ്യുവല്‍ നാനോ സിം വരുന്ന മൈക്രോമാക്സ് ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് വാട്ടര്‍ഡ്രോപ്പ് രൂപകല്‍പ്പനയില്‍ വരുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി വരുന്ന ഈ ഡിവൈസിന് 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറും എഫ് / 1.8 ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമുണ്ട്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറുമായാണ് മൈക്രോമാക്സ് ഫോണ്‍ വരുന്നത്.

മൈക്രോമാക്‌സ് ഇന്‍ 1 ബിയില്‍ 32 ജിബിയും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ഇവ രണ്ടും മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാവുന്നതാണ്. 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. പിന്നില്‍ വരുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. 10W ഫാസ്റ്റ് ചാര്‍ജിംഗിനും റിവേഴ്‌സ് ചാര്‍ജിംഗിനും സപ്പോര്‍ട്ട് നല്‍കുന്ന നല്‍കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ബ്ലൂ, ഗ്രീന്‍, പര്‍പ്പിള്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്.

Back to top button
error: