യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു

ചെന്നൈ: യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മരിച്ചത്. ചെങ്കല്‍പെട്ടില്‍ മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം.

ബാധ കയറിയെന്നും ഇത് ഒഴിപ്പിക്കാന്‍ 21 ദിവസം ഈ ക്ഷേത്രത്തില്‍ കഴിയണമെന്നും മന്ത്രവാദി ഉപദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ കഴിഞ്ഞിരുന്നു. ബന്ധുക്കള്‍ ഉറങ്ങിയതിന് ശേഷം 2 മണിയോടെ ക്ഷേത്രത്തിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

അതേസമയം, യുവതിക്ക് മനോദൗര്‍ബല്യമുളളതായി പോലീസ് പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version