NEWS

ഇനി ഇലക്ട്രിക് കാറുകളിൽ വാഹന പരിശോധന

കോട്ടയം: വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ ഇനി ഇലക്ട്രിക് കാറുകളിൽ എത്തും. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ആറ് ഇലക്ട്രിക് കാറുകളാണ് ലഭിച്ചിരിക്കുന്നത്.

പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പട്രോളിങ്ങും, കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.

Back to top button
error: