LIFENEWS

ബൈഡൻ വന്നത് ഇന്ത്യ -ചൈന ബന്ധത്തിലെ അമേരിക്കൻ നിലപാടിനെ എങ്ങനെ ബാധിക്കും ?

ജോ ബൈഡൻ വിജയിക്കുക ആണെങ്കിൽ അത് ഇന്ത്യയ്ക്ക് നന്നായിരിക്കില്ല .ബൈഡന് ചൈനയോട് മൃദു സമീപനം ആണ് .ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഡൊണാൾഡ് ട്രംപിന്റെ മകൻ ആണ് .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാരമ്യത്തിലാണ് ജൂനിയർ ട്രംപ് ഇങ്ങനെ പറഞ്ഞത് .

ഇപ്പോൾ ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കമല ഹാരിസ് വൈസ് പ്രസിഡണ്ട് ആയും .എന്തായിരിക്കും ബൈഡന് ഇന്ത്യ -ചൈന ബന്ധത്തിലും ഇന്ത്യയുമായും ചൈനയുമായുമുള്ള അമേരിക്കയുടെ ബന്ധത്തിലും ഉള്ള നിലപാട് ?

“”ചൈന ഉയർത്തുന്ന ഭീഷണി നാം അറിയേണ്ടിയിരിക്കുന്നു .അത് മറ്റാരേക്കാളും അമേരിക്കൻ ഇൻഡ്യക്കാർക്കറിയാം .”ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു .

“150 കോടി ഡോളറിന്റെ സഹായമാണ് ചൈന ജോ ബൈഡന്റെ മകൻ ഹണ്ടറിന് നൽകിയിട്ടുള്ളത് .അവർക്കറിയാം ബൈഡനെ വിലക്കുവാങ്ങാമെന്ന് .ഇന്ത്യക്കിനി മോശം കാലമാണ് .”ട്രംപ് ജൂനിയർ കൂട്ടിച്ചേർത്തു .

ജോ ബൈഡൻ ചൈനയോട് മൃദുസമീപനം പുലർത്തുമോ ?ബൈഡൻ അധികാരത്തിൽ ഏറാൻ ഇനി രണ്ടു മാസം കൂടി ഉണ്ട് .ചൈനയോടുള്ള നിലപാട് എന്തെന്ന് അപ്പോഴേ അറിയാൻ പറ്റുകയുള്ളൂ .എന്നാലും മുൻനിലപാടുകളിൽ നിന്നും അമേരിക്കയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൊണ്ടും ഒരു കാര്യം വ്യക്തമാണ് ചൈനയോട് മൃദു സമീപനം പുലർത്താൻ ഒരു അമേരിക്കൻ സർക്കാരിനുമാവില്ല .

ട്രംപ് ജൂനിയറിന്റെ വിമർശനത്തിന് പിന്നാലെ ട്രമ്പിനും ചൈനക്കുമെതിരെ ജോ ബൈഡൻ ആഞ്ഞടിച്ചിരുന്നു .ചൈനയോട് ട്രംപ് ഭരണകൂടം മൃദു സമീപനം ആണ് കൈക്കൊള്ളുന്നതെന്നും ചൈനയെ ലോക രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ ട്രംപ് ഭരണകൂടം വേണ്ടത് ചെയ്യുന്നില്ലെന്നും ജോ ബൈഡൻ വിമർശിച്ചു .

ഫെബ്രുവരിയിൽ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങിനെതിരെ വ്യക്തിപരമായ ആക്രമണവും ബൈഡൻ നടത്തി .കോവിഡ് കാര്യങ്ങളിൽ ചൈനീസ് പ്രസിഡണ്ട് ഒളിച്ചു കളിക്കുക ആണെന്നാണ് ജോ ബൈഡൻ ആരോപിച്ചത് .എന്നാൽ തന്റെ 2012 ലെ പ്രസ്താവനയിൽ നിന്ന് ബൈഡൻ ഏറെ മാറി എന്നാണ് ഈ പ്രസ്താവന കാണിക്കുന്നത് .ബരാക്ക് ഒബാമ പ്രെസിഡന്റായിരുന്ന സമയത്ത് ഷീ ജിൻപിങ് ചൈനീസ് പ്രസിഡണ്ട് ആയി ചുമതല ഏറ്റെടുക്കാൻ പോകുന്ന സമയം ആയിരുന്നു അത് .ഈ മനുഷ്യൻ ചൈന -അമേരിക്ക ബന്ധത്തെ ഗുണപരമായി മാറ്റി മറിക്കും എന്നാണ് ബൈഡൻ ഷീയെ കുറിച്ച് അന്ന് പറഞ്ഞത് .

എന്നാൽ ഒബാമ ഭരണ കാലത്ത് തന്നെ ഡമോക്രാറ്റുകൾ ചൈനയോടുള്ള നിലപാട് കടുപ്പിച്ചു .അത് തുടരുക മാത്രമാണ് ട്രംപ് ഭരണകൂടം ചെയ്തത് .

നരേന്ദ്ര മോഡി സർക്കാരിന്റെ വിമർശകൻ കൂടി ആയിരുന്നു ബൈഡൻ .ദേശീയ പൗരത്വ നിയമം,കാശ്മീർ വിഷയങ്ങളിൽ ആണ് ബൈഡൻ മോഡി സർക്കാരിനെ വിമർശിച്ചത് .അതേസമയം ഒബാമയുടെ കീഴിൽ വൈസ് പ്രസിഡണ്ട് ആയിരിക്കെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു കാര്യം .

ഉയ്ഗർ മുസ്ലിം സമൂഹത്തിനെതിരെ ചൈനീസ് സർക്കാർ നടത്തുന്ന കടന്നുകയറ്റത്തെ ബൈഡൻ വിമർശിച്ചിട്ടുണ്ട് .ഇത് പരോക്ഷമായി പാകിസ്താന് കൂടിയുള്ള വിമർശനമാണ് .ഇന്ത്യയെ മുസ്ലിം വിരുദ്ധ രാജ്യമായി ചിത്രീകരിക്കാനുള്ള പാക് നീക്കത്തിന് ഇത് തിരിച്ചടിയാണ് താനും .

എച്ച് വൺ ബി വിസയുടെ കാര്യത്തിൽ അയഞ്ഞ സമീപനം ആകും ബൈഡൻ കൈക്കൊള്ളുക .ഇത് ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും .ഇന്ത്യൻ കയറ്റുമതിക്കാർക്ക് മുമ്പിൽ ട്രംപ് കൊട്ടിയടച്ച വിപണി ബൈഡൻ തുറക്കുന്നത് ഇന്ത്യൻ വ്യവസായികൾക്ക് ആശ്വാസം ആകും .അമേരിക്കയെ ഡബ്ലിയു ടി ഒയിലേയ്ക്ക് തിരിച്ചെത്തിക്കാനും ബൈഡൻ മുതിരും .

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചാകും മറ്റൊരു നിർണായക തീരുമാനം .അന്തരീക്ഷ മലിനീകരണത്തിന് ഇന്ത്യയെയും ചൈനയെയും കുറ്റപ്പെടുത്തിക്കൊണ്ടാണ് ട്രംപ് പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയത് .എന്നാൽ ബൈഡൻ ഈ നയത്തിൽ മാറ്റം വരുത്തിയേക്കും .ഒന്നിച്ചുള്ള പോരാട്ടമാണ് ബൈഡൻ ഇക്കാര്യത്തിൽ ഇഷ്ടപ്പെടുക .

ബൈഡന്‌ ട്രമ്പിനില്ലാത്ത വിധം ഇന്ത്യൻ ബന്ധങ്ങൾ ഉണ്ട് .കമലാ ഹാരിസ് ആണ് ബൈഡന്റെ വൈസ് പ്രസിഡണ്ട് .മാത്രമല്ല ,തന്റെ ഇന്ത്യൻ ബന്ധം ബൈഡൻ തന്നെ വെളിപ്പെടുത്തിയത് ഈയിടെ ആണ് .

Back to top button
error: