NEWS

വായുമലിനീകരണം രൂക്ഷം; തലസ്ഥാനനഗരിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

ലസ്ഥാനനഗരിയില്‍ പടക്ക നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

അതേസമയം, വായുമലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നും
ദീപാവലിക്ക് രാത്രി 8 മുതല്‍ 10മണിവരെയും ഛാട്ടിന് പുലര്‍ച്ചെ 6 മുതല്‍ 8വരെയും ക്രിസ്മസ്, പുതുവര്‍ഷ ദിനങ്ങളില്‍ അര്‍ധരാത്രി 11.55 മുതല്‍ 12.30 വരെയും പടക്കം ഉപയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

വായുനിലവാരം ഭീതിപ്പെടുത്തുന്ന നിലയിലേക്ക് പോയിരിക്കുന്നതിനാല്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. തിങ്കളാഴ്ച ആനന്ദവിഹാറില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 484 ആണ് രേഖപ്പെടുത്തിയത്.

Back to top button
error: