NEWS

ബീനിഷിന്റെ മകളുടെ വിഷയം; ബാലാവകാശകമ്മീഷന്‍ പിന്മാറി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്മാറി ബാലാവകാശ കമ്മീഷന്‍.
കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും വീട് റെയ്ഡ് ചെയ്തപ്പോള്‍ ഉണ്ടായ പരാതി അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിനീഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയുടെ റെയ്ഡ് നടന്നത്. 24 മണിക്കൂറിലേറെ നീണ്ട റെയ്ഡ് പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിനീഷിന്റെ ഭാര്യയും അമ്മയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായതായുംരണ്ടര വയസ്സുളള കുഞ്ഞിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബീനിഷിന്റെ ഭാര്യ പിതാവ് ബാലാവകാശകമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ബാലാവകാശ കമ്മീഷന്‍ ഉടന്‍ തന്നെ വീട്ടിലെത്തുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്റെ നിലപാട് പക്ഷാപാതപരമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Back to top button
error: