LIFETRENDING

‘മഹത്തായ ഭാരതീയ അടുക്കള’യുമായി സുരാജ് വെഞ്ഞാറാമൂടും നിമിഷ സജയനും

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യറുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തത്.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായികാ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കോവിഡ് കാലത്ത് നേരിട്ട് ചാനല്‍ റിലീസ് ചെയ്ത സിനിമയെന്ന പ്രത്യേകതയും ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിനുണ്ടായിരുന്നു.

Back to top button
error: