NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാപഞ്ചായത്തില്‍ ജോസഫിന് 9 സീറ്റുകള്‍

ദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റില്‍ ധാരണയിലെത്തി. ജില്ലാപഞ്ചായത്തില്‍ ജോസഫിന് ഒന്‍പത് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് മത്സരിച്ചത്. അതിനാല്‍ അത്ര തന്നെ വേണമെന്ന് ജോസഫ് ഇത്തവണയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ച ആറ് എണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഒടുവില്‍ ജോസഫ് പത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഒമ്പത് സീറ്റില്‍ ധാരണയാവുകയായിരുന്നു. പിളര്‍പ്പിന് മുമ്പുള്ള കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും സീറ്റുകള്‍ ഇനി തരാന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട്.

പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഇരുവിഭാഗങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

Back to top button
error: