LIFETRENDING

പാക്കപ്പ് പറഞ്ഞ് ‘കാവല്‍’; വീഡിയോ വൈറല്‍

കോവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ച സുരേഷ് ഗോപി ചിത്രം കാവല്‍ ചിത്രീകരണം പൂര്‍ത്തിയായി. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തികച്ചും മാസ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടും.

ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ നിഥിന്‍ പറഞ്ഞു. തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി. ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Back to top button
error: