NEWSTRENDING

കമലാ ഹാരിസിന് മാത്രമല്ല ജോ ബൈഡനുമുണ്ട് ഇന്ത്യൻ ബന്ധങ്ങൾ

അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ തമിഴ്‌നാട് ബന്ധത്തെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് .എന്നാൽ അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഇന്ത്യൻ ബന്ധങ്ങളെ കുറിച്ചാണ് പുതിയ ചർച്ച .

19 ആം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്തവർ ആണ് ജോ ബൈഡന്റെ മുൻഗാമികൾ .ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വേണ്ടി ക്രിസ്റ്റഫർ ബൈഡനും വില്യം ബൈഡനും ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പലിൽ വ്യാപാരത്തിനായി വരുമായിരുന്നു .വില്യം നേരത്തെ മരിച്ചെങ്കിലും ക്രിസ്റ്റഫർ മദ്രാസിൽ സ്ഥിരതാമസമാക്കി .

കമലാ ഹാരിസിന്റെ ഇന്ത്യൻ ബന്ധം വാർത്തയാകും മുമ്പേ 2013 ൽ തന്നെ ജോ ബൈഡൻ തന്റെ ഇന്ത്യൻ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു .വൈസ് പ്രസിഡണ്ട് ആയിരിക്കെ തന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ആണ് തനിക്ക് ലഭിച്ച ഒരു കത്തിനെ കുറിച്ച് ബൈഡൻ പറഞ്ഞത് .

“1972 ൽ ഞാൻ അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാലത്ത് എനിക്ക് മുംബൈയിൽ നിന്നൊരു കത്ത് വന്നു .എന്റെ ബന്ധുവാണ് എന്നാണ് കത്തിൽ അദ്ദേഹം പറഞ്ഞത് .അദ്ദേഹത്തിന്റെ പേരും ബൈഡൻ എന്നായിരുന്നു .എന്നാൽ നിർഭാഗ്യവശാൽ എനിക്കത് കൂടുതൽ അന്വേഷിക്കാൻ പറ്റിയില്ല .”ബൈഡൻ പറഞ്ഞു .

രണ്ട് വർഷത്തിന് ശേഷം ബൈഡൻ വീണ്ടും ഇന്ത്യൻ ബന്ധം തുറന്നു പറഞ്ഞു .തന്റെ മുൻഗാമി ആയിരുന്ന ജോർജ് ബൈഡൻ ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റൻ ആയിരുന്നുവെന്നും അദ്ദേഹം ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയിൽ സ്ഥിരതാമസം ആക്കിയെന്നും ബൈഡൻ ചൂണ്ടിക്കാട്ടി .

Back to top button
error: