LIFENEWSVIDEO

സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം ,ആഞ്ഞടിച്ച് ജ.കെമാൽ പാഷ-വീഡിയോ

https://youtu.be/3oYegu8wdvM

സ്വന്തം ഓഫീസിൽ  നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് ജ .കെമാൽ പാഷ .NewThen – ന്റെ “ആഞ്ഞടിച്ച് കെമാൽ പാഷ” എന്ന പംക്തിയിൽ ആണ് ജ .കെമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് .

കേന്ദ്ര ഏജൻസികളെ ഇപ്പോൾ മുഖ്യമന്ത്രി വിമർശിക്കുന്നത് അന്വേഷണത്തിന്റെ ചൂട് അറിയുന്നത് കൊണ്ടാണ് .വിദേശ ഫണ്ട് സ്വീകരിക്കാം .എന്നാൽ വഴിവിട്ട് പണം ചിലവഴിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാം .കെ ഫോണിന്റെ തലപ്പത്ത് സ്വപ്നയെ പ്രതിഷ്ഠിക്കാൻ ശിവശങ്കർ ശ്രമം നടത്തി .ഇത് അന്വേഷിക്കാനുള്ള അധികാരവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ട് .

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾ അധികാര ദുർവിനിയോഗം നടത്തി .ശിവശങ്കരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു .എന്തിനാണ് വഴിവിട്ട് ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ശിവശങ്കറിന്റെ ബിനാമി ആണ് സ്വപ്ന .

ഇന്റലിജന്റ്‌സ് റിപ്പോർട്ട് എങ്ങിനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത് ?മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് ആണ് ശിവശങ്കറിനെ പ്രതി ചേർത്തത് .മുഖ്യമന്ത്രിയുടെ ഓഫീസ് എന്നുപറയുന്നത് വെറും കെട്ടിടവും മേശയും കസേരയും മാത്രമല്ല. അവിടുത്തെ ഉദ്യോഗസ്ഥരും ആണ് .മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ആളായിരിക്കുന്നു മുഖ്യമന്ത്രിഎന്നും ജ .കെമാൽ പാഷ വിമർശിച്ചു .

Back to top button
error: