NEWS

യുപിയില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, വായില്‍ കരിമ്പിന്‍കഷണം കുത്തികയറ്റിയ നിലയില്‍

യുപിയില്‍ വീണ്ടും ബലാത്സംഗ കൊലപാതകം. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. പിലിഭിത്തിലെ ഗ്രാമത്തില്‍ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

വെളളയാഴ്ച കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ചില ചടങ്ങളുകള്‍ നടന്നിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ വായില്‍ കരിമ്പിന്‍ കഷണം കുത്തികയറ്റിയ നിലയിലായിരുന്നു. വിവസ്ത്രയായ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശവാസിയായ ആളാണ് സംഭവത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്.പി. ജയ്പ്രകാശ് സിങ് പറഞ്ഞു.

Back to top button
error: