NEWS

ജോ ബൈഡൻ – കമല ഹാരിസ് വിജയം :ഇന്ത്യയെ കാത്തിരിക്കുന്നത് എന്താണ് ?

ഡൊണാൾഡ് ട്രംപ് അമേരിക്കൻ ദേശീയത ഉയർത്തി ആണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .എന്നാൽ ഇന്ത്യക്കാർ അടങ്ങിയ സമൂഹം വിജയിപ്പിച്ചത് ജോ ബൈഡനെയും കമല ഹാരിസിനെയുമാണ് .പുതിയ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് കാത്ത് വെക്കുന്നത് എന്താണ് ?

1 .1 കോടി പേർ അമേരിക്കൻ പൗരത്വത്തിനായി കാത്തിരിക്കുക ആണ് .ഇതിൽ ഇന്ത്യക്കാർ അഞ്ച് ലക്ഷമാണ് .അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരെ സഹായിക്കുമെന്ന് ബൈഡൻ ക്യാമ്പ് നേരത്തെ തന്നെ വിശദീകരിച്ചതാണ് .കമലാ ഹാരിസ് ബൈഡൻ ക്യാമ്പിൽ ഉള്ളത് തന്നെ ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നു കുടിയേറ്റക്കാർക്ക്.അമേരിക്കൻ പൗരത്വം നൽകുന്ന നിയമ ഭേദഗതിയ്ക്കാണ് ശ്രമമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു .

കുടുംബ വിസ ഉൾപ്പെടെയുള്ളതിന് അനുകൂലമായ നിലപാട് ആണ് ബൈഡൻ കൈക്കൊള്ളുക .ഗ്രീൻ കാർഡ് അപേക്ഷകളിലും മാറ്റമുണ്ടാകും .ഗ്രീൻ കാർഡ് അപേക്ഷകരിൽ ചിലരെ മാറിനിർത്തുന്ന സമീപനം ആയിരുന്നു ട്രമ്പിന്റേത് .ഇതിൽ വലിയ മാറ്റം ഉണ്ടാകും .

Back to top button
error: