LIFETRENDING

മംമ്തയുടെ നിര്‍മ്മാണത്തില്‍ ‘ലോകമേ’ മ്യൂസിക് സിംഗിള്‍ ; ട്രെയിലര്‍ പുറത്ത്‌

ടി മംമ്ത മോഹന്‍ദാസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാല്‍വെയ്ക്കുന്ന മ്യൂസിക് സിംഗിള്‍, ലോകമേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ക്ലബ് എഫ്.എം റേഡിയോ ജോക്കി ആയ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ലോകമേ എന്ന റാപ് സോണ്ടാണ് ഒരു മ്യൂസിക് സിംഗിള്‍ രൂപത്തില്‍ പുറത്തിറത്തുവരുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു.

മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് സംഗീതത്തിന്റെ നിര്‍മ്മാണം.സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും അച്ചു രാജാമണി പാട്ടിന്റെ മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Back to top button
error: