NEWS

കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

ധ്യപ്രദേശിലെ നിവാരിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു. ഹര്‍കിഷന്‍കപൂരി ദമ്പതികളുടെ മകന്‍ പ്രഹ്ലാദ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.

സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ശ്രമം.

കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് 58 അടി താഴ്ചയുളള കുഴല്‍ കിണറിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴല്‍കിണറിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

Back to top button
error: