രമ്യ ഹരിദാസിന്​​ വീണുപരിക്ക്​, ശസ്ത്രക്രിയക്ക്​ വിധേയയാക്കും

പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസിന് പരിക്ക്.
കാല്‍വഴുതി വീണതിനെ തുടര്‍ന്ന് എല്ലിന് പൊട്ടലേറ്റതായാണ് വിവരം. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും.

കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. രമ്യ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Exit mobile version