ചോദ്യം ചെയ്യല്‍ തുടരുന്നു; ഖമറുദ്ദീന്റെ അറസ്റ്റ് ഉടനെന്ന് സൂചന

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് രാവിലെ മുതല്‍ ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്ന എഎസ്പി വിവേക് കുമാര്‍ പറഞ്ഞു.

800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തു.

കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്യുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version