LIFETRENDING

‘കള്ള കണ്ണ്’; കല്‍വത്തി ഡെയ്‌സിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമായ കല്‍വത്തി ഡെയ്‌സിലെ
രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

‘കള്ള കണ്ണ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭരത് സജികുമാര്‍ ആണ് . കണ്ണന്‍ മംഗലത്തും ഹരി ടി.കെയും ചേര്‍ന്നൊരുക്കിയ വരികള്‍ക്ക് ഷൈജു അവറാനാണ് ഈണമൊരുക്കിയിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനം ആസ്വാദകരിലേയ്‌ക്കെത്തിച്ചത്.

പ്രണയം പറയുന്ന ഈ മനോഹര ഗാനം ഇതിനോടകം പാട്ടുപ്രേമികള്‍ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും പാട്ടിനു ലഭിക്കുന്നത്.

നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രാമാണിത്. ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്തരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സിജു വിത്സന്‍,റോണി ഡേവിഡ് രാജ്,നിര്‍മ്മല്‍ പാലാഴി,ബാദുഷ,സുനില്‍ ഇബ്രാഹിം,പ്രശാന്ത് അലക്‌സാണ്ടര്‍,സാം സി എസ്,മുകേഷ് മുരളീധരന്‍,ജീവ ജോസഫ്,നൂറിന്‍ ഷെറീഫ്,മൈഥിലി,സ്വാസിക, എന്നിവരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്.

ജെനി ഹരിഹരന്‍, ജാഫര്‍ കടുവ,അഖില്‍ അക്കു,ജോയിമോന്‍ ചാത്തനാട്,അജ്മല്‍,വര്‍ഗ്ഗീസ്സ്,കിരണന്‍ പിള്ള,റിതു ബാബു,രജിന്ത്,അജ്മിന കാസിം,റിയ മറിയം,അഞ്ജു ജോസഫ്, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ എം എന്റര്‍ടൈയ്ന്‍മെന്റസ്സിന്റെ ബാനറില്‍ തോമസ്സ് ജോര്‍ജ്ജ്,ജിബിന്‍ കാദുത്തുസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ കെ പോള്‍ നിര്‍വ്വഹിക്കുന്നു.കണ്ണന്‍ മംഗലത്ത് ഹരി ടി കെ എന്നിവരുടെ വരികള്‍ക്ക് നിസ്സാം എച്ച്,ഷൈജു അവരന്‍ എന്നിവര്‍ സംഗീതം പകരുന്നു.ബെന്നി ദയാല്‍,കെ ജി രഞ്ജിത്,നജീം അര്‍ഷാദ്,ഭരത് സജികുമാര്‍ എന്നിവരാണ് ഗായകര്‍

ലൈന്‍ പ്രൊഡ്യുസര്‍-തയൂബ് മജീദ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-താഹീര്‍ മട്ടാഞ്ചേരി,പ്രൊഡക്ഷന്‍ ഡിസൈനര്‍-റഗിന്ത് രവീന്ദ്രന്‍,കല-സുനില്‍ ലാവണ്യ,വസ്ത്രാലങ്കാരം-പ്രദീപ്,സ്റ്റില്‍സ്-സമ്പത്ത് നാരായണന്‍,പരസ്യക്കല-യെല്ലോ ടൂത്ത്,എഡിറ്റര്‍-ദീപക് പരന്താമന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫാസില്‍ മുഹമ്മദ്.

Back to top button
error: