NEWS

ഭാരത് ബയോടെക് കോവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍, ആദ്യഘട്ടത്തില്‍ നാല് വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന

കോവിഡിനെ തുരത്താന്‍ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഉറപ്പായതോടെ വിതരണനടപടികള്‍ക്കൊരുങ്ങി കേന്ദ്രം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ വാക്‌സിന്‍ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ആകാനാണ് ശ്രമം.

നിലവില്‍ പണ ഈടാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യാനാണ് നടപടി. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ആദ്യഘട്ടത്തില്‍ പ്രധാനമായും നാല് വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശവര്‍ക്കര്‍മാര്‍,എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പിലറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സൈന്യം എന്നി വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍, 50 വയസ്സിന് മുകളിലുളള , ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍, മറ്റുകേരോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിന് താഴെയുളളവര്‍ 1 കോടി എന്നി വിഭാഗക്കാര്‍ക്കാണ് ആദ്യവാക്‌സിന്‍ വിതരണം ലഭ്യമാക്കുക.

Back to top button
error: