NEWSVIDEO

സംസ്ഥാനത്തിന് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയാൻ ആകില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ ,കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ എം ശിവശങ്കരന്റെ അഴിമതി കേസ് സിബിഐയ്ക്ക് അന്വേഷിക്കാം ,ആഞ്ഞടിച്ച് ജ .കെമാൽ പാഷ NewsThen -ൽ -വീഡിയോ

സംസ്ഥാന സർക്കാരിന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ ആകില്ലെന്ന് ജ .കെമാൽ പാഷ .എം ശിവശങ്കർ ഐഎഎസ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നും ശിവശങ്കറുൾപ്പെട്ട അഴിമതി കേസിന്റെ അന്വേഷണത്തിന് സിബിഐയ്ക്ക് യാതൊരു തടസവുമില്ലെന്നും അതിനു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ജ .കെമാൽ പാഷ NewsThen-നോട് വ്യക്തമാക്കി .

കേന്ദ്ര ഏജൻസികൾക്ക് മൂന്ന് തരത്തിൽ കേസ് ഏറ്റെടുക്കാം .ഒന്ന് ,കേന്ദ്ര ഫണ്ടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ .രണ്ട് ,ഹൈക്കോടതികളോ സുപ്രീം കോടതിയോ നിർദേശിക്കുകയാണെങ്കിൽ .മൂന്നു സംസ്ഥാന സർക്കാർ വിളിച്ചു വരുത്തിയാൽ .കേന്ദ്ര ഏജൻസികളെ വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും ജ .കെമാൽ പാഷ ചൂണ്ടിക്കാട്ടി .ജ .കെമാൽ പാഷയുടെ വാക്കുകളിലേക്ക് –

https://youtu.be/zsH8MTxMuDg

“ആഞ്ഞടിച്ച് ജ .കെമാൽ പാഷ”-യുടെ പൂർണ രൂപം നാളെ വൈകുന്നേരം അഞ്ചിന് NewsThen Media യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും 

Back to top button
error: