LIFETRENDING

നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞ് നടി മംമ്ത

ലയാള ചലച്ചിത്ര രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നിര്‍മാണ സംരംഭത്തിലേയ്ക്ക് ചുവടുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ഏകലവ്യന്‍ മോഹന്‍ദാസ് പാടി വൈറലായ ലോകമേ എന്ന റാപ്പിനെ മ്യൂസിക് സിംഗിള്‍ രൂപത്തിലൊരുക്കുന്ന വീഡിയോയാണ് താരം നിര്‍മ്മിക്കുന്നത്. മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് നിര്‍മ്മാണം.

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു. ഏകലവ്യന്‍ സുഭാഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ട്രെയ്ലര്‍ ഇന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ലോഞ്ച് ചെയ്യും.

സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും അച്ചു രാജാമണി പാട്ടിന്റെ മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Back to top button
error: