NEWS

ട്രിപ്പിൾ റിയർ ക്യാമറ; സാംസങ് ഗാലക്‌സി എം 21 എസ് വരുന്നു

ബ്രസീലിൽ സാംസങ് ഗാലക്‌സി എം 21 എസ് അവതരിപ്പിച്ചു. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന വലിയ ബാറ്ററി, 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ എടുത്തുകാണിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്.‌

സാംസങ് ഗാലക്‌സി എം 21 എസ്സിന്റെ പ്രധാന സവിശേഷതകൾ

ഒരൊറ്റ 4 ജിബി + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇത് വിപണിയിൽ വരുന്നു. ഗാലക്സി എഫ് 41 ഹാൻഡ്‌സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് 6 ജിബി റാമും, 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.ഡ്യുവൽ നാനോ സിം വരുന്ന സാംസങ് ഗാലക്‌സി എം 21 എസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് എഫ്എച്ച്ഡി + (1,080 x 2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 64 ജിബിയുടെ ഓൺബോർഡ് സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ എക്‌സിനോസ് 9611 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ മുൻവശത്തുള്ള ചെറിയ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എം 21 എസിൽ വരുന്നത്.

75.1×159.2×8.9 മില്ലിമീറ്റർ അളവ് വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 191 ഗ്രാം ആണ്. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി എം 21 എസ് വിപണിയിൽ ലഭ്യമാകുന്നത്. സാംസങ് ഗാലക്‌സി എം 21 എസിന് ബ്രസീലിൽ ബിആർഎൽ 1,529 (ഏകദേശം 20,500 രൂപ) ആണ് വില വരുന്നത്.

Back to top button
error: