NEWS

മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര മാര്‍ഗത്തിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്തത കേസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ ജലീലിന് കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചു.

മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ്ഇവ വിതരണം ചെയ്തത്‌.നയതന്ത്ര പാഴ്‌സല്‍ വഴി എത്തുന്നവ പുറത്തു വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും മന്ത്രിയുടെ മൊഴിയെടുത്തിരുന്നു. മന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ നേരത്തെ കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു.

Back to top button
error: